2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

സ്വപ്നക്കൂട് 
എവിടെയോ തെന്നി പ്പറ ന്നിടുന്നു 
മായയായ് എന്നുടെ മാനസവും 
ചിത്രമായ്‌ രാഗമായ് നീര്ത്തടാകം 
ഹൃത്തിന്റെ നൊമ്പരം ആരറിഞ്ഞു 

ഒപ്പം പ റ ക്കുന്നോര്‍ ഏറെയുണ്ട് 
മുഖമില്ലാ പ്പക്ഷികള്‍ ചുറ്റുമുണ്ട് 
മുഖമുള്ള പക്ഷികള്‍ പോയ്‌ മറഞ്ഞു 

കനിവ് പകര്ന്നവര്‍ മണ്മറഞ്ഞു

ഓരോ ചിലമ്പൊലി കേള്ക്കുനമ്പോഴും
വെള്ളി വെളിച്ചം കൊതിച്ചീടുന്നു
ചുറ്റും മുഴങ്ങുന്നു ആരവങ്ങള്‍
ശത്രുവോ മിത്രമോ എന്‍ നിണമോ

കൂരിരുള്‍ തിങ്ങുന്ന കൂട്ടിനുള്ളില്‍
ബന്ധിയായ് തീരുന്നു ഹൃത്തടവും
കൂട് മെനഞ്ഞതാംകാരിരുമ്പില്‍
ധൂളി യായ് പാറുമീ സ്വപ്നങ്ങ
ളും 

നിര്മമല ജെയിംസ്

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

മാറ്റങ്ങള്‍

ഇന്നലെ

മദിച്ചുനടന്നു മദയാനപോലെ
കുതിച്ചുനടന്നു കുതികാലുവെട്ടി
പുളച്ചുനടന്നു പുറം മേനി കാട്ടി
ആരുണ്ട് വെല്ലാന്‍ പോര് വിളിച്ചു

ഇന്ന്

മാംസക്കൊഴുപ്പില്ല  മേനിത്തുടിപ്പില്ല
സ്വപ്‌നക്കണി പോലും വറ്റും കുഴികണ്ണിന്‍
കൃഷ്ണ മണിയതോ പിടയും പരല്‍മീന്   
സമയമാം വാളിന്‍തുമ്പിലായ്‌ തൂങ്ങുന്നു
ആയുസ്സിന്‍നൂലില്‍ ജീവന്റെ സ്പന്ദനം
ഒട്ടിയ വയറോടെ നേടിയ സമ്പത്ത്
ഒട്ടി നടക്കുന്നു കരിനിഴല്‍ ക്കൂട്ടമായ്  

മാറ്റം   
കണ്ണാടിയില്‍നോക്കി തുപ്പി മുഖത്താകെ
രൂപമില്ലാത്തൊരു രൂപമമീ രൂപം
തെളിയുന്നു രൂപം സത്യമാം രൂപം
സത്യ സ്വരൂപന്‍ തന്‍ മോഹന രൂപം

 നിര്‍മല ജെയിംസ്

2013, മേയ് 25, ശനിയാഴ്‌ച

മഴയിലൊരു മഴ


കാട് മുഴക്കി വരുന്നുണ്ടേ 
കാലാള്‍ പ്പട പോല്‍ കൂട്ടങ്ങള്‍ 
നാട് മുഴക്കി വരുന്നുണ്ടേ
 കാര്മേഘാന കൂട്ടങ്ങള്‍

പടവാള്‍ മുനകള്‍ പായുന്നു 
മഴയവള്‍ സുന്ദരി മിന്നുന്നു 
ശീതത്തുള്ളിയെവരവേല്ക്കാന്‍ 
വരണ്ട നാവുകള്‍ നീളുന്നു
. കുടുകുടാ മഴമണി പെയ്യുന്നു 
കുനുകുനാ ചിന്നിച്ചിതറുന്നു
കുഞ്ഞിക്കിളികള്‍ പാടുന്നു 
കുളിച്ചു പൂവുകള്‍ ആടുന്നു
പുതുമഴ പുളകം ചാര്‍ത്തുമ്പോള്‍
നമ്മില്‍ പൂമഴ പെയ്യുന്നു  
മനസ്സൊരുകുളിരായ്  മാറുമ്പോള്‍
നാമൊരു പുഴയായ് ത്തീരുന്നു .   

.നിര്‍മല ജെയിംസ്

2013, ജനുവരി 30, ബുധനാഴ്‌ച

പ്രതീക്ഷ

 



പണ്ടെങ്ങോ കുടുങ്ങിപ്പോയൊരെൻ

ഹൃദയാന്തരളത്തിലാ മുഖം

കവിയാണു,നടനാണു.പ്രാസംഗികൻ

പിന്നെയെന്തൊക്കൊയോ

ലോകം കണ്ട മഹാത്മാക്കളിലൊന്ന്.

കോഴി കൂവുന്നു രണ്ടാമതും

പത്രോസ്സിൻ ശബ്ദം മുഴങ്ങുന്നു മൂന്നാമതും

നീയാര്‌...നീയാര്‌.....നീയാര്‌.

പൊട്ടിത്തെറിക്കുന്നു നെഞ്ചകം

കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഈ

ബാല്യകാല സൌഹൃദം

എങ്ങോ മറഞ്ഞൊരോർമ്മത്തെറ്റായി

മയില്പീലിത്തുണ്ടുകൾ

ഭൂതകാലത്തിൻചാരക്കൂട്ടിൽ

പുനർജനിക്കുമോ സത്യം

അവനെന്റെയുള്ളിലും

ഞാനവന്റെയുള്ളിലും

നട്ട പവിത്രമാം സ്നേഹ വിത്ത്

തളിർത്തു പൂവിട്ടു പിന്നെ

ഒന്നിച്ചുകൊയ്തു വിളവെടുത്തോ-

രേകാന്ത ദിവ്യമാം സന്ധ്യകൾ..

പ്രശസ്തിക്കോമരം തുള്ളിയാടുന്നു

ചൂഴ്ന്നെടുക്കുന്നു കണ്ണുകൾകാഴ്ചകൾ

അഹന്തതന്നന്തകാരത്തി-

ലെങ്ങോ മറയുന്നു ഗതകാലജാലകം

തീക്കാറ്റടിക്കുന്നു പൊള്ളുന്നു ഹൃത്തടം

ധമനികളൊന്നായ് പൊട്ടിച്ചിതറുന്നു

ശവമായ് ,ശവമഞ്ചമായ്

അഗ്നിയിലൊരുതുണ്ടു തീനാളമായ്

പിന്നെ മോഹ ഭംഗത്തിന്റെ

കടും കനലായ്,ചുടുംചാരമായ്

ഏതോ കാറ്റിലുലയുംധൂമമായ്

നിഴലായ് നിശബ്ധതയായ്

അന്ധകാരത്തിൽ തേങ്ങും

നിശ്വാസ ഗീതമായ്

കാത്തിരിക്കുന്നേതോപുലരിതൻ

സ്വപ്നച്ചാർത്തിലേ സ്നേഹ മന്ത്രണം



നിർമല ജെയിംസ്



ബിംബം
                    

                                                ഞാനൊരു ബിംബം പ്രതിബിംബം
                              
                                                    നിനക്ക് കാണാന്‍ ഈ ബിംബം
                                                            
                                                          എനിക്ക് കാണാം ഒരു ബിംബം
                                                                                  
                                                               ആരും കാണാത്തോരെന്‍ ബിംബം

                                                                                                                     നിര്‍മല ജെയിംസ്

 
 
ഇതൊരു കവിതയല്ല 
 
ഇതൊരു കവിതയല്ല
ഹൃദയ രക്തത്തില്‍ ചാലിച്ച ചീന്ത്
ജനുവരി മുപ്പത്തൊന്നിന്‍ സ്മരണകളുണര്ത്തി
ഒരു വ്യാഴ വട്ടത്തിന്‍ തിരശ്ശീല പൊങ്ങുന്നു
പിന്നണിയിലൊരു രാക്ഷസ ഗര്ജ്ജലനം
വെള്ളിടിപോല്‍ മുഴങ്ങുന്നു ചുറ്റിലും
വേദിയിലൊരു പൂങ്കാവിനുള്ളി ല്‍
പനിനീര്പ്പൂപവിത ള്‍ വിടരുന്നു മെല്ലെ
കണ്ണീര്‍ വറ്റിയോരെന്‍ കണ്ണില്‍ നോക്കി
...
കണ്മണി യവളോതൂകുന്നു പുഞ്ചിരി
നെഞ്ചു തകര്ത്തുന കടന്നു പോയ
അഞ്ചാ മത്തോമന സോദരി നീ
എഞ്ചിനിയര്‍ ആയി പ്പണി ചെയ്തോ ള്‍ നീ
പിഞ്ചു കിടാങ്ങളെ വിട്ടുപോയി .
എവിടെ ഒളിച്ചു എന്‍ സ്നേഹമേനീ
എന്തേ മറഞ്ഞു എന്‍ സോദരി നീ
ഭര്തൃ് ഗൃഹമൊരു കാരാഗ്രഹം
ഭ്രാ ന്തിയായ്‌ മാറ്റി യോ നിന്നെയവര്‍ ?
ആത്മഹത്യയെന്നാരോക്കെയോ
ചൊല്ലി 
ആത്മഹത്യയോ അതോ നര ഹത്യയോ ?
തെളിവില്ലാതെങ്ങനെ തെളിവുണ്ടാക്കും
കോടതീം പോലീസും കൈയൊഴിഞ്ഞു
പണത്തിന്റെ കെട്ടുകള്‍ അട്ടിയിട്ടാ ല്‍
പറക്കുമോ മീതെ പരുന്തു പോലും !
നിന്‍ മക ള്‍ കൊഞ്ചുന്നു കെഞ്ചുന്നു
എന്നമ്മപോയി ഇനി എനിക്കാരുമില്ല
എന്നപ്പന്‍ കുറ്റവാളിയാവേണ്ട
എനിക്കൊരു കുറ്റവാളി തന്മേകളുമാവേണ്ട
ആരേം തളക്കാ ന്‍ വിദഗ്ദ്ധയാം വക്കീ ല്‍
കുഞ്ഞിന്റെക കാതി ല്‍ ഓതിയോരു സൂത്രം
ചങ്ങലയ്കിട്ടവര്‍ എന്റെ നാവു
ചങ്കി ലേയ്ക്കി ട്ടതോ തീക്കനലും !
ആവനാഴിയിലെന്നും ഒരു ശരമാണീചോദ്യം
ആത്മഹത്യയോ അതോ അത് നരഹത്യയോ ?
ഞാനൊരു കവിയല്ല ഇത് കവിതയുമല്ല
എന്‍ ചുടു ചോരയാ ല്‍ കോറീയ ചിത്രം

നിര്മല ജെയിംസ്‌